തുടര്‍ച്ചയായ മുപ്പത്തിനാലാം ജയം കുറിച്ചുകൊണ്ട് ബാഴ്‌സലോണ സ്പാനിഷ് ലീഗില്‍ കുതിപ്പ് തുടരുന്നു


തുടര്‍ച്ചയായ മുപ്പത്തിനാലാം ജയം കുറിച്ചുകൊണ്ട് ബാഴ്‌സലോണ സ്പാനിഷ് ലീഗില്‍ കുതിപ്പ് തുടരുന്നു. സെവില്ലയ്‌ക്കെതിരായ മത്സരത്തില്‍ കളിയുടെ പൂര്‍ണ നിയന്ത്രണവും ഏറ്റെടുത്ത ബാഴ്‌സ 2-1 ന്റെ ത്രസിപ്പിക്കുന്ന വിജയം നേടിക്കൊണ്ട് ഒന്നാം സ്ഥാനത്ത് തുടരുന്നു.


കളിയുടെ മുപ്പത്തിയൊന്നാം മിനുറ്റില്‍ ലയണല്‍ മെസിയാണ് സെവില്ലയുടെ നെഞ്ചിലേക്ക് ആദ്യ വെടി പൊട്ടിച്ചത്. പ്രതിരോധക്കാരന്‍ ജെറാര്‍ഡ് പീക്വെയാണ് ബാഴ്‌സയുടെ രണ്ടാം ഗോള്‍ നേടിയത്. ലീഗിലിപ്പോള്‍ രണ്ടാം സ്ഥാനത്തുള്ള അത്‌ലിറ്റിക്കോയെക്കാള്‍ എട്ടു പോയിന്റിന് മുന്നിലാണ് ബാഴ്‌സ. 34 മത്സരങ്ങളില്‍ നിന്ന് 102 ഗോളുകളാണ് ടീം ഇതുവരെ നേടിയിരിക്കുന്നത്.




Sharing is Caring