കൃഷി, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി ഒമ്പത് മേഖലകള്‍ക്ക് പ്രത്യേക പരിഗണന നല്‍കി മോദി സര്‍ക്കാരിന്റെ മൂന്നാം പൊതു ബജറ്റ്

കര്‍ഷകരടെ പ്രശ്‌നങ്ങള്‍ക്കും ആരോഗ്യ മേഖലയ്ക്കും കൂടുതല്‍ പ്രാധാന്യം നല്‍കുന്ന രീതിയിലുള്ളവയായിരുന്നു ബജറ്റ് അവതരണത്തിന്റെ ആദ്യ ഘട്ടം.

അടിസ്ഥാന സൗകര്യ വികസനത്തിന് മാത്രമായി മൊത്തം 2,21,246 കോടി രൂപയാണ് ബജറ്റില്‍ വിലയിരുത്തിയിട്ടുള്ളത്. റോഡ്, ബാങ്കിംഗ്, വിദ്യാഭ്യാസം എന്നിവയ്ക്ക് ഇതില്‍ പ്രമുഖ്യം ലഭിക്കും. ഗ്രാമീണ വികസനത്തിനായി 87765 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.സമ്പൂര്‍ണ്ണ ഗ്രാമീണ വൈദ്യുതീകരണം, ബിപിഎല്‍ കുടുംബങ്ങള്‍ക്ക്് എല്‍പിജി കണക്ഷന്‍, എല്ലാ കുടുംബങ്ങള്‍ക്കും ഒരു ലക്ഷം രൂപയുടെ മെഡിക്കല്‍ ഇന്‍ഷുറന്‍സ് എന്നിവയാണ് പ്രധാന നിര്‍ദ്ദേശങ്ങള്‍.

രാജ്യത്തിന്റെ മൊത്ത ആഭ്യന്തര വളര്‍ച്ച 7.6 ശതമാനമാക്കി ഉയര്‍ത്താന്‍ സാധിച്ചുവെന്ന് ബജറ്റ് അവതരണത്തിനിടെ ധനകാര്യ മന്ത്രി പറഞ്ഞു .രാജ്യം കൈവരിച്ച് സാമ്പത്തിക പുരോഗതിയില്‍ ഇന്ത്യയ്ക്ക് അന്താരാഷ്ട്ര നാണയ നിധിയുടെ പ്രശംസ പിടിച്ചു പറ്റാന്‍ സാധിച്ചു. പണപ്പെരുപ്പം നിയന്ത്രണ വിധേയമാക്കാന്‍ രാജ്യത്തിന്റെ സാമ്പത്തിക നയങ്ങള്‍ക്ക് സാധിച്ചു. ഇന്ത്യ നേരിട്ട ആപത്തിനെ രാജ്യം അവസരമാക്കി വിനിയോഗിച്ചു. അതുകൊണ്ടു തന്നെ ഇന്ത്യയുടെ സാമ്പത്തിക അടിത്തറ ഇപ്പോള്‍ ഭദ്രമാണെന്നും ധനമന്ത്രി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *