ഓസ്‌കാര്‍ 2016, റെഡ് കാര്‍പ്പറ്റില്‍ തിളങ്ങി പ്രിയങ്ക ചോപ്ര


ഇത്തവണ ഓസ്‌കാര്‍ വേദിയില്‍ ഇന്ത്യന്‍ സാന്നിധ്യമായെത്തിയത് ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്രയാണ്. അവാര്‍ഡ് ദാന ചടങ്ങിനാണ് പ്രിയങ്കയെ ഓസ്‌കാര്‍ അധികൃതര്‍ ക്ഷണിച്ചത്. ഓസ്‌കാര്‍ റെഡ് കാര്‍പ്പറ്റിലൂടെയുള്ള തന്റെ ആദ്യ നടത്തം മനം മയക്കുന്ന രീതിയില്‍ അണിഞ്ഞൊരുങ്ങിക്കൊണ്ട് ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. പ്രിയങ്ക ധരിച്ച ഫെതര്‍ ടച്ച് ഗൗണായിരുന്നു ഹൈലൈറ്റ്. പ്രശസ്ത ഡിസൈനറായ സുഹൈര്‍ മുറാദാണ് പ്രിയങ്കയുടെ ഗൗണ്‍ ഡിസൈന്‍ ചെയ്തത്.


തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പ്രിയങ്ക ഓസ്‌കാര്‍ വേദിയിലെ നിമിഷങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കുകയും ചെയ്തു. അടുത്ത വര്‍ഷം പുറത്തിറങ്ങുന്ന ബേവാച്ചിലൂടെ ഹോളിവുഡില്‍ അരങ്ങേറ്റം കുറിക്കുവാന്‍ ഒരുങ്ങുകയാണ് താരം




Sharing is Caring