തുടര്‍ച്ചയായ പത്താം ദിവസവും പെട്രോള്‍, ഡീസല്‍ വില കൂട്ടി


ന്യൂഡല്‍ഹി : തുടര്‍ച്ചയായ പത്താം ദിവസവും ഇന്ധനവില കൂട്ടി. പെട്രോള്‍ ലിറ്ററിന് 47 പൈസയും ഡീസല്‍ ലിറ്ററിന് 54 പൈസയുമാണ് കൂട്ടിയത്. തിങ്കളാഴ്​ച എണ്ണ കമ്ബനികള്‍ പെട്രോള്‍ ലിറ്ററിന്​ 48 പൈസയും ഡീസലിന്​ 23 പൈസയും കൂട്ടിയിരുന്നു​. ഇതോടെ 10 ദിവസത്തിനുള്ളില്‍ പെട്രോള്‍ ലിറ്ററിന്​ 5.48 രൂപയും ഡീസലിന്​ 5.51രൂപയുമാണ്​ വര്‍ധിച്ചത്​. കൊച്ചിയില്‍ പെട്രോള്‍ വില 77 കടന്നു. 71 രൂപ 29 പൈസയാണ് കൊച്ചിയിലെ ഇന്നത്തെ ഡീസല്‍ വില.


82 ദിവസത്തെ ഇടവേളക്കു ശേഷം ജൂണ്‍ ഏഴുമുതലാണ്​ വില വര്‍ധിപ്പിക്കാന്‍ തുടങ്ങിയത്​. രാജ്യാന്തര വിപണിയില്‍ ക്രൂഡ്​ ഓയില്‍ വിലയിലുണ്ടായ നേരിയ വര്‍ധനയാണ്​ ഇന്ധനവില കൂട്ടാന്‍ കാരണമായി പറയുന്നത്​. എന്നാല്‍, വില കുത്തനെ കുറഞ്ഞപ്പോള്‍ ഇതി​​െന്‍റ ആനുകൂല്യം ഉപയോക്​താക്കള്‍ക്ക്​ കൈമാറാന്‍ കമ്ബനികള്‍ തയാറായിരുന്നില്ല.


ഇന്ധന വില തുടര്‍ച്ചയായി വര്‍ധിക്കുന്നതിനാല്‍ അവശ്യ സാധനങ്ങളുടെ ഉള്‍പ്പെടെ വില വര്‍ധിക്കുമെന്ന് ആശങ്കയുണ്ട്. ഈ രീതിയില്‍ മുന്നോട്ട് പോയാല്‍ വരുന്ന മൂന്ന് മാസത്തിനുള്ളില്‍ 80 മുതല്‍ 85 രൂപ വരെ പെട്രോള്‍, ഡീസല്‍ നിരക്ക് എത്തുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.



Sharing is Caring