ഡോക്ടര്‍മാര്‍ വ്യാഴാഴ്ച നടത്താനിരുന്ന പണിമുടക്ക്​ പിന്‍വലിച്ചു


കോഴിക്കോട്: കേന്ദ്രസര്‍ക്കാരി​​​ന്റെ മെഡിക്കല്‍ ഭേദഗതി ബില്ലില്‍ പ്രതിഷേധിച്ച്‌ സംസ്ഥാനത്തെ ഡോക്ടര്‍മാര്‍ വ്യാഴാഴ്ച രാജ്യ വ്യാപകമായിനടത്താനിരുന്ന പണിമുടക്ക്​ പിന്‍വലിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധനുമായി ഐ.എം.എ ഭാരവാഹികള്‍ നടത്തിയ ചര്‍ച്ചയിലാണ്​ തീരുമാനം. മെഡിക്കല്‍ ബില്ലില്‍ ഡോക്​ടര്‍മാരുടെ ആശങ്ക പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന കേന്ദ്ര ആരോഗ്യമന്ത്രി ഉറപ്പ്​ നല്‍കിയതായിഐ.എം.എ അറിയിച്ചു.


​നേരത്തെ ഒ.പി സര്‍വീസ് ഒഴിവാക്കി 24 മണിക്കൂറാണ് സമരം നിശ്ചയിരുന്നത്. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ അത്യാഹിത വിഭാഗം മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂയെന്ന്​ ഐ.എം.എ കേരളഘടകവുംഅറിയിച്ചിരുന്നു.




Sharing is Caring