കോഴിക്കോട്: കേന്ദ്രസര്‍ക്കാരിന്റെ മെഡിക്കല്‍ ഭേദഗതി ബില്ലില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഡോക്ടര്‍മാര്‍ വ്യാഴാഴ്ച രാജ്യ വ്യാപകമായിനടത്താനിരുന്ന പണിമുടക്ക് പിന്‍വലിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധനുമായി ഐ.എം.എ ഭാരവാഹികള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. മെഡിക്കല്‍ ബില്ലില്‍ ഡോക്ടര്‍മാരുടെ ആശങ്ക പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന കേന്ദ്ര ആരോഗ്യമന്ത്രി ഉറപ്പ് നല്കിയതായിഐ.എം.എ അറിയിച്ചു.
നേരത്തെ ഒ.പി സര്‍വീസ് ഒഴിവാക്കി 24 മണിക്കൂറാണ് സമരം നിശ്ചയിരുന്നത്. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ അത്യാഹിത വിഭാഗം മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂയെന്ന് ഐ.എം.എ കേരളഘടകവുംഅറിയിച്ചിരുന്നു.














