സൗബിന്‍ ഷാഹിര്‍ നായകനാകുന്ന ചിത്രം അമ്ബിളി ഈ വെള്ളിയാഴ്ച്ച മുതല്‍ പ്രദര്‍ശനത്തിനെത്തും. ഗപ്പിക്ക് ശേഷം ജോണ്‍ പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അമ്ബിളി.
ദേശീയ സൈക്ലിംഗ് ചാംപ്യനായ ബോബിക്ക് സ്വീകരണമൊരുക്കുന്ന അമ്ബിളിയുടെയും നാട്ടുകാരുടെയും കഥയില്‍ നിന്നാണ് ചിത്രം തുടങ്ങുന്നത്. ബോബി കുര്യന്‍ ആയെത്തുന്നത് നവീന്‍ നസീം (നസ്രിയ നസീമിന്റെ സഹോദരന്‍) ആണ്. പുതുമുഖമായ തന്‍വി റാം ആണ് നായിക. കുതിരവട്ടം പപ്പുവിന്റെ മകനും നടനുമായ ബിനു പപ്പുവാണ് ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടര്‍. വിഷ്ണു വിജയ് സംഗീതം നല്‍കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ശരണ്‍ വേലായുധന്‍.














