ഡിജിറ്റൽ മണി രംഗത്ത് വാട്ട്സാപ്പ് Vs പേ ടി എം


വാട്സാപ്പ് ഡിജിറ്റൽ പെയ്‌മെന്റ് രംഗത്തേക്ക് കടക്കുന്നത് ഇന്ത്യയിലെ പണമിടപാട് രംഗത് വമ്പിച്ച പരിവർത്തനത്തിനു വഴി തുറക്കുമെന്ന് വിദഗ്ദർ അനുമാനിക്കുന്നു. ഇപ്പോൾ ഈ രംഗത്തെ രാജാവായി വിലസുന്ന പേ ടി എമ്മിനയായിരിക്കും ഇത് ഏറ്റവും പ്രതികൂലമായി ബാധിക്കുക. തങ്ങളുടെ ഡിജിറ്റൽ പെയ്‌മെന്റ് സേവനത്തിനു വാട്ട്സ്ആപ്പ്, പരീക്ഷണാടിസ്ഥാനത്തിൽ ഈ മാസം തുടക്കമിട്ടിരിക്കുകയാണ്. ഇത് ഏറെ വൈകാതെ എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാകും.


തങ്ങൾക്ക് 30 കോടി രജിസ്റ്റേർഡ് ഉപയോക്താക്കൾ ഉണ്ടെന്നാണ് പേ ടി എം അവകാശപ്പെടുന്നത്. എന്നാൽ ഇതിലും എത്രയോ കൂടുതൽ പേരാണ് വാട്സാപ്പ് ഉപയോഗിക്കുന്നത്. ഇതാണ് പേ ടി എം നേരിടുന്ന വെല്ലുവിളി. ഭീം, ഫോൺപേ തുടങ്ങിയ ആപ്പുകൾക്ക് അത്ര പ്രചാരം സിദ്ധിച്ചട്ടില്ലാത്തതിനാൽ അത്ര വലിയ ഭീഷണി നേരിടുന്നില്ല.
വാട്സാപ്പിന്റെ വരവിനെതിരെ രൂക്ഷമായാണ് പേ ടി എം സ്ഥാപകൻ വിജയ് ശേഖർ ശർമ്മ പ്രതികരിച്ചിരിക്കുന്നത്. പെയ്‌മെന്റ് നടത്തുന്നത് ലളിതമാക്കുന്നത് ഇടപാടുകളുടെ റിസ്ക് വർധിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.




Sharing is Caring