ബംഗ്ലാദേശ് ക്രിക്കറ്റ് പ്രേമികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. അന്താരാഷ്ട്ര ടി20യില്‍ നിന്നും വിരമിച്ച ബംഗ്ലാദേശ് മുന്‍നിരതാരം മഷ്‌റഫി മുര്‍ത്തസയെ തിരികെ ടീമിലെത്തിക്കാന്‍ ശ്രമം. ബ്ംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ നേതൃത്വത്തിലാണ് ഇതിനായുളള ശ്രമം നടക്കുന്നത്.അടുത്ത മാസം ആറാം തീയ്യതി മുതല്‍ ഇന്ത്യയും ശ്രീലങ്കയും പങ്കെടുക്കുന്ന നിദാഹാസല് ട്രോഫിയിലേക്കുളള ബംഗ്ലാദേശ് ടി20 ടീമിലേക്കാണ് മുര്‍ത്തസയെ പരിഗണിക്കുന്നത്. ശ്രീലങ്കയിലാണ് ടൂര്‍ണമെന്റ് നടക്കുക.
കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് മുര്‍ത്തസ അന്താരാഷ്ട്ര ടി20യില്‍ നിന്നും വിരമിച്ചത്. എന്നാല്‍ അതിന് ശേഷം ബംഗ്ലാദേശ് ടി20യില്‍ കാഴ്ച്ചവെക്കുന്ന ദയനീയ പ്രകടനത്തിന് പരിഹാസരമായാണ് ഈ 34കാരനെ ടീമിലേക്ക് തിരിച്ച് കൊണ്ട് വരാന്‍ ശ്രമിക്കുന്നത്. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് നസ്മുള്‍ ഹസന്‍ ആണ് ഇക്കാര്യത്തിന് നേതൃത്വം നല്‍കുന്നത്.

ടെസ്റ്റ് മത്സരത്തിന് കൂടുതല്‍ ശ്രദ്ധ നല്‍കാനായിരുന്നു മുര്‍ത്തസ ടി20യില്‍ നിന്നും വിരമിച്ചത്. ബംഗ്ലാദേശിന് വേണ്ടി 54 ടി20 മത്സരങ്ങള്‍ കളിച്ച താരം 36.35 ശരാശരിയില്‍ 42 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്.അന്താരാഷ്ട്ര ടി20 യില്‍ നിന്ന് വിരമിച്ചെങ്കിലും അഭ്യന്തര ടി20യില്‍ ഇപ്പോളും സജീവ സാന്നിധ്യമാണ് മുര്‍ത്താസ. കഴിഞ്ഞ സീസണ്‍ ബിപിഎല്ലില്‍ മുര്‍ത്തസ നയിച്ച രംഗ്പൂര്‍ റൈഡേഴ്‌സായിരുന്നു കിരീടം ചൂടിയത്.












