ഡി സിനിമാസ് അടച്ചുപൂട്ടാന്‍ തീരുമാനം


നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് അടച്ചുപൂട്ടാന്‍ നഗരസഭ തീരുമാനം. ചാലക്കുടി നഗരസഭയുടെ പ്രത്യേക കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. ഭരണപക്ഷവും പ്രതിപക്ഷവും ഒറ്റക്കെട്ടായാണ് തീരുമാനമെടുത്തത്. വിജിലന്‍സ് അന്വേഷണം തീരുന്നതുവരെ തിയേറ്റര്‍ അടച്ചിടും.


കൂടാതെ ഇതിന്‍റെ കൈവശാവകാശവും ലൈസന്‍സും റദ്ദാക്കി. രണ്ടും നിയമവിരുദ്ധമായാണ് നേടിയതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇന്ന് തന്നെ ഇതു സംബന്ധിച്ച നോട്ടിസ് ഡി സിനിമാസിന് കൈമാറും. വിജിലന്‍സ് അന്വേഷണം അവസാനിച്ചാലും ലൈസന്‍സ് നല്‍കേണ്ടതില്ലെന്നും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.


കയ്യേറ്റം സംബന്ധിച്ചും നിര്‍മ്മാണ അനുമതി സംബന്ധിച്ചും ഡി സിനിമാസിനെതിരെ നേരത്തെതന്നെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.



Sharing is Caring