സംസ്ഥാനത്ത് കോളറ മുന്നറിയിപ്പ്; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം


കോഴിക്കോട്: കേരളത്തില്‍ മുഴുവന്‍ കോളറ പടര്‍ന്നു പിടിക്കാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. പത്തനം‌തിട്ടയിലെയും മലപ്പുറത്തെയും മരണങ്ങള്‍ കോളറ ബാധിച്ചെന്ന് സ്ഥിരീകരിച്ചു കഴിഞ്ഞു.


കോഴിക്കോട് ജില്ലയില്‍ അഞ്ച് കോളറ ബാധിതരെ കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ച് കഴിഞ്ഞു. സംസ്ഥാനത്തെ എല്ലാ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും ഇതും സംബന്ധിച്ച് സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്.കോഴിക്കോട് മാവൂര്‍ പഞ്ചായത്തിനെ കോളറ ബാധിത പ്രദേശമായി പ്രഖ്യാപിച്ചു.


വൃത്തിഹീനമായ ചുറ്റുപാടുകളിൽ നിന്നും ലഭിക്കുന്ന വെള്ളം, ആഹാരം എന്നിവയിലൂടെയാണ്‌ രോഗാണുക്കള്‍ ശരീരത്തിലെത്തുന്നത്. ശരീരത്തിൽ കടക്കുന്ന ഇവ “കോളറാ ടോക്സിൻ” എന്ന വിഷവസ്തു ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. ഈ വിഷവസ്തുവാണ്‌ വയറിളക്കത്തിന്‌ കാരണമാകുന്നത്.

മനുഷ്യരുടെ മലവിസർജ്ജനം വഴി പുറത്താകുന്ന ഈ ബാക്ടീരിയള്‍ കുടിവെള്ളത്തിൽ കലരുകയും അതിലൂടെ രോഗം പകരുകയും ചെയ്യുന്നു. ഇത്തരം ബാക്ടീരിയകള്‍ക്ക് വെള്ളത്തിൽ വളരെയധികം നേരം ജീവിക്കുന്നതിന്‌ കഴിവുള്ളതിനാൽ ഇത്തരം രോഗം പകരാൻ വഴിയൊരുക്കുന്നു.

]



Sharing is Caring