ന്യൂഡൽഹി: ഡൽഹിയിൽ 23 കാരനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഇയാളുടെ ഭാര്യക്ക് ആക്രമണത്തിൽ ഗുരുതരമായി പരിക്കറ്റു. ദ്വാരകയിലെ അംബർഹായ് ഗ്രാമത്തിൽ വ്യാഴാഴ്ചയാണ് സംഭവം. ഒളിച്ചോടിയെത്തി വിവാഹിതരായ ദമ്പതികളാണ് ആക്രമിക്കപ്പെട്ടത്. ദുരഭിമാനക്കൊലയെന്നാണ് പോലീസ് സംശയിക്കുന്നത്.
മധ്യപ്രദേശില്‍ ഏഴ് ഡെല്‍റ്റ പ്ലസ് കോവിഡ് കേസുകള്‍; രണ്ടുമരണം | Read more
ഹരിയാനയിലെ സോനിപ്പത്തിൽ നിന്നുള്ള വിനയ് ദാഹിയ (23), ഭാര്യ കിരൺ ദാഹിയ (19) എന്നിവരാണ് അംബർഹായ് ഗ്രാമത്തിലെ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽവെച്ച് ആക്രമിക്കപ്പെട്ടത്. ആറ് മുതൽ ഏഴ് പേർ വരെയുള്ള സംഘമാണ് ഇവരെ ആക്രമിച്ചതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയതായി ദ്വാരക ഡെപ്യൂട്ടി പോലീസ് കമ്മീഷണർ സന്തോഷ് കുമാർ മീണ പറഞ്ഞു.
മരിച്ച വിനയ് ദാഹിയുടെ ശരീരത്തിൽ നിന്ന് നാല് വെടിയുണ്ടകൾ കണ്ടെത്തി. ഭാര്യ കിരണിന് അഞ്ച് വെടിയേറ്റെന്നും ഇവർ ചികിത്സയിലാണെന്നും പോലീസ് അറിയിച്ചു.