അഭിമാനം തോന്നിയ കഥാപാത്രം; മിഷൻ സിയിലെ വേഷത്തെക്കുറിച്ച് കൈലാഷ്

അപ്പാനി ശരത്ത് നായകനാകുന്ന പുതിയ ചിത്രം മിഷൻ സിയിൽ വളരെ ശക്തമായ ഒരു കഥാപാത്രത്തെയാണ് നടൻ കൈലാഷ് അവതരിപ്പിക്കുന്നത്. കഥാപാത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ റിലീസിന് പിന്നാലെ ഏറെ സൈബർ ആക്രമണങ്ങളും നടൻ നേരിടേണ്ടിവന്നിരുന്നു. ഇപ്പോഴിതാ കഥാപാത്രത്തെ കുറിച്ച് സംസാരിക്കുകയാണ് കൈലാഷ്.

താൻ അഭിനയിച്ചിട്ടുള്ളതിൽ തന്നെ ഏറെ അഭിമാനം തോന്നിയ കഥാപാത്രമാണ് മിഷൻ സിയിലെ ക്യാപ്റ്റന്‍ അഭിനവ് എന്ന് കൈലാഷ് പറഞ്ഞു. ആ കഥാപാത്രം ഏറെ ഉത്തരവാദിത്വം നിറഞ്ഞതാണെന്നും നടൻ കൂട്ടിച്ചേർത്തു. വെള്ളിനക്ഷത്രത്തിന് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം പറഞ്ഞത്.

മിഷൻ സിയുടെ ഒരു മേക്കിങ് വീഡിയോ നേരത്തെ അണിയറപ്രവത്തകർ പുറത്തുവിട്ടിരുന്നു. കൈലാഷ് റോപ്പിന്റെ സഹായത്തോടെ ബസ്സിന്റെ ചില്ല് തകർക്കുന്നതും റോപ്പിൽ തൂങ്ങിയുള്ള സംഘട്ടന രംഗങ്ങളും അണിയറപ്രവർത്തകർ ബസ്സിന് മുകളിൽ നിന്നും കാറിനുള്ളിലിരുന്നും രംഗങ്ങൾ ചിത്രീകരിക്കുന്നതുമൊക്കെയാണ് മേക്കിങ് വീഡിയോയിലുള്ളത്. ചിത്രത്തിൽ ഒരു കമാൻഡോ ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് കൈലാഷ് അഭിനയിക്കുന്നത്.

‘സകലകലാശാലയ്ക്ക് ശേഷം’ വിനോദ് ഗുരുവായൂർ സംവിധാനം ചെയ്യുന്ന ‘മിഷന്‍ സി’യുടെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് അദ്ദേഹം തന്നെയാണ്. ഇടുക്കിയിലായിരുന്നു ‘മിഷന്‍ സി’യുടെ ചിത്രീകരണം നടന്നത്.

എം സ്ക്വയര്‍ സിനിമാസിന്റെ ബാനറില്‍ മുല്ല ഷാജി നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ മീനാക്ഷി ദിനേശാണ് നായിക. പ്രശസ്ത സംവിധായകന്‍ ജോഷിയുടെ “പൊറിഞ്ചു മറിയം ജോസ് ” എന്ന ചിത്രത്തില്‍ നെെല ഉഷയുടെ ആലപ്പാട്ട് മറിയത്തിന്റെ കൗമാര കാലം അവതരിപ്പിച്ച മീനാക്ഷി ദിനേശ് ആദ്യമായി നായികയായി അഭിനയിക്കുന്ന ചിത്രമാണ് മിഷന്‍-സി. മേജര്‍ രവി, ജയകൃഷ്ണന്‍, ഋഷി തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.

സുശാന്ത് ശ്രീനി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സുനില്‍ ജി ചെറുകടവ് എഴുതിയ വരികള്‍ക്ക് ഹണി, പാര്‍ത്ഥസാരഥി എന്നിവര്‍ സംഗീതം പകരുന്നു. വിജയ് യേശുദാസ്, അഖില്‍ മാത്യു എന്നിവരാണ് ഗായകര്‍. എഡിറ്റര്‍- റിയാസ് കെ ബദര്‍.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ബിനു മുരളി,കല-സഹസ് ബാല,മേക്കപ്പ്-മനോജ് അങ്കമാലി,വസ്ത്രാലങ്കാരം-സുനില്‍ റഹ്മാന്‍,സ്റ്റില്‍സ്-ഷാലു പേയാട്,ആക്ഷന്‍-കുങ്ഫ്യൂ സജിത്ത്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്അ ബിന്‍,വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *