ഡല്‍ഹിയില്‍ പുറത്താക്കപ്പെട്ട എഎപി നേതാവ് പീഡനക്കേസില്‍ അറസ്റ്റില്‍


പീഡനക്കേസില്‍ ഡല്‍ഹി നിയമസഭയില്‍നിന്നു പുറത്താക്കിയ ആം ആദ്മി പാര്‍ട്ടി (എഎപി) നേതാവ് സന്ദീപ് കുമാറിനെ പൊലീസ് അറസ്റ്റു ചെയ്തു. തന്നെ പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ വിഡിയോയില്‍ ചിത്രീകരിക്കുകയും ചെയ്തുവെന്ന നാല്‍പ്പതുകാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഒരു വര്‍ഷം മുന്‍പാണ് ഈ സംഭവം.
സന്ദീപിനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കാന്‍ കാരണമായ വിഡിയോ പുറത്തായതിനെ തുടര്‍ന്ന് സ്ത്രീ എന്‍ജിഒയെ സമീപിക്കുകയും അവരുടെ നിര്‍ദേശാനുസരണം പരാതി നല്‍കുകയുമായിരുന്നു. സന്ദീപ് മന്ത്രിയായിരുന്നപ്പോഴാണ് സംഭവമുണ്ടായതെന്നും സുല്‍ത്താന്‍പുരി പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ അറസ്റ്റു ചെയ്യുകയായിരുന്നുവെന്നും ഡപ്യൂട്ടി കമ്മിഷണര്‍ വിക്രംജിത് സിങ് പറഞ്ഞു.




Sharing is Caring