ഹരിപ്പാട് കരുവാറ്റവഴിയമ്ബലത്തു ബൈക്കും ജീപ്പും കൂട്ടിയിടിച്ചു മൂന്നുപേര്‍ മരിച്ചു. അകഴി കുന്നുമ്മല്‍ സ്വദേശികളായ മുഹമ്മദ് സമിത്ത്, അനസ്, സജീര്‍ എന്നിവരാണു മരിച്ചത്. പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു അപകടം.
കൊല്ലം ഭാഗത്തുനിന്നുവന്ന ബൈക്കും ആലപ്പുഴയില്‍നിന്നു കൊല്ലത്തേക്കു പോയ ജീപ്പും തമ്മിലാണ് കൂട്ടിയിടിച്ചത്. ബൈക്ക് യാത്രികരായ മൂന്നു യുവാക്കളും സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു.













