മൃദംഗശൈലം ഡോക്കുമെൻററി പുറത്തിറങ്ങി


14151966_1166012843463883_655827651_oമുൻ ഡിജിപി അലക്സാണ്ടർ ജേക്കബിൻറെ വെളിപ്പെടുത്തലുകളെ തുടർന്ന് വിശ്വാസികളുടെ പ്രധാന ആരാധനാലയമായ മുഴക്കുന്ന് ശ്രീ മൃദംഗശൈലേശ്വരി ക്ഷേത്രത്തെക്കുറിച്ച് ഡോക്യുമെൻററി പുറത്തിറങ്ങി. മൃദംഗശൈലം എന്ന പേരിട്ടിരിക്കുന്ന ഡോക്യുമെൻറിക്ക് പത്തുമിനിട്ട് ദൈ‍‍ർഘ്യമുണ്ട്. മീഡിയ ക്രിയേഷൻസിൻറെ ബാനറിൽ യു.ഹരീഷാണ് സംവിധാനം ചെയ്തിരിക്കുന്നത്. ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ പാലക്കാട് ജില്ല സെഷൻസ് ജഡ്ജ് ഹരിഗോവിന്ദ് ഡോക്കുമെൻറിയുടെ പ്രകാശനം നിർവഹിച്ചു. ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ സത്യനാരായണ ഭട്ട്, ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസർ എ.വി അശോകൻ, നവീകരണ കമ്മിറ്റി പ്രസിഡണ്ട് രാധാകൃഷ്ണൻ കൈലാസ്, നവീകരണ കമ്മിറ്റി പ്രൊജക്ട് കോർഡിനേറ്റർ ഹരി വെളിയത്ത്, സംവിധായകൻ യു.ഹരീഷ് എന്നിവർ സംബന്ധിച്ചു. ക്ഷേത്രം വെബ്സൈറ്റുകളിലും സോഷ്യൽമീഡിയ സൈറ്റുകളിലും ഡിവിഡികളിലും ഡോക്യുമെൻററി ലഭ്യമാണ്.
അലക്സാണ്ടർ ജേക്കബിൻറെ അനുഭവ സാക്ഷ്യപ്പെടുത്തലുകൾക്ക് പുറമെ ക്ഷേത്രത്തിൻറെ ഐതീഹ്യവും ആചാരനുഷ്ഠാനങ്ങളെക്കുറിച്ചും ഡോക്യുമെൻററിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നടൻ കുമരകം രഘുനാഥ്, വിനോദ് നമ്പ്യാർ, രാജേഷ് സുരേന്ദ്രൻ, വിവേക് മുഴക്കുന്ന്, അഖിൽ പുതുശ്ശേരി, വിനയൻ തുടങ്ങിയവരാണ് മറ്റു അണിയറപ്രവർത്തകർ. നിരവധി പരസ്യ-ഹൃസ്വ സിനിമകൾ സംവിധാനം ചെയ്ത യു.ഹരീഷ് പയ്യന്നൂർ കൊഴുമ്മൽ സ്വദേശിയാണ്.




Sharing is Caring