ടോള്‍ ബൂത്തുകളില്‍ സൈനിക സാന്നിധ്യം: പ്രതിഷേധവുമായി മമത


കൊല്‍ക്കത്ത: പശ്ചിമബംഗാളിലൂടെ കടന്നുപോകുന്ന ദേശീയപാതയിലെ രണ്ട് ടോള്‍ പ്ലാസകളില്‍ സൈന്യം നിലയുറപ്പിച്ചതിനെത്തുടര്‍ന്ന് പ്രതിഷേധവുമായി മുഖ്യമന്ത്രി മമത ബാനര്‍ജി. സെക്രട്ടേറിയറ്റില്‍ അടിയന്തര വാര്‍ത്താ സമ്മേളനം വിളിച്ചുചേര്‍ത്താണ് മമത പ്രതിഷേധം രേഖപ്പെടുത്തിയത്. സൈന്യത്തെ പിന്‍വലിക്കാതെ സെക്രട്ടേറിയറ്റില്‍നിന്ന് മടങ്ങില്ലെന്ന് അവര്‍ വ്യക്തമാക്കി. രാത്രി വൈകിയും അവര്‍ സെക്രട്ടേറിയറ്റില്‍തന്നെ തുടര്‍ന്നു.
സംസ്ഥാന സര്‍ക്കാരിനെ വിവരം അറിയിക്കാതെയാണ് സൈന്യത്തെ വിന്യസിച്ചതെന്ന് അവര്‍ ആരോപിച്ചു. അടിയന്തരാവസ്ഥയ്ക്ക് സമാനമായ സ്ഥിതിവിശേഷമാണ് ഇതെന്ന് അവര്‍ വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.




Sharing is Caring