മോദി പ്രതിച്ഛായത്തടവില്‍, തീരുമാനങ്ങള്‍ ടിആര്‍പി അടിസ്ഥാനമാക്കി: രാഹുല്‍


സ്വന്തം പ്രതിച്ഛായയുടെ തടവിലകപ്പെട്ട പ്രധാനമന്ത്രിയാണു നരേന്ദ്ര മോദിയെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇത്തരത്തിലൊരു പ്രധാനമന്ത്രിയെ കോണ്‍ഗ്രസ് ഒരിക്കലും രാജ്യത്തിന് നല്‍കിയിട്ടില്ല. ടിആര്‍പി റേറ്റിങ് മാത്രം അടിസ്ഥാനപ്പെടുത്തിയാണു മോദി തീരുമാനമെടുക്കുന്നതെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് രാഹുല്‍ മോദിക്കെതിരെ ആഞ്ഞടിച്ചത്.
ജനാധിപത്യ സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്ന അനുഭവസമ്ബത്തുള്ള ആളുകളുടെ അഭിപ്രായങ്ങളെ മറികടന്ന് പ്രവര്‍ത്തിക്കുന്ന ഒരു പ്രധാനമന്ത്രി പോലും കോണ്‍ഗ്രസില്‍ നിന്നും ഉണ്ടായിട്ടില്ലെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടി.




Sharing is Caring