തുടര്‍ച്ചയായ മൂന്നാം ദിവസവും മൂടല്‍ മഞ്ഞില്‍ മുങ്ങി ഉത്തരേന്ത്യ


തുടര്‍ച്ചയായ മൂന്നാം ദിവസവും ദില്ലി ഉള്‍പ്പെടെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ മൂടല്‍ മഞ്ഞില്‍ മുങ്ങി. കാഴ്ചപരിധി താഴ്ന്നത് വ്യോമ- -റെയില്‍ സര്‍വ്വീസുകളെ ബാധിച്ചു.
മൂടല്‍ മഞ്ഞ് മൂന്നാം ദിവസവും ഉത്തരേന്ത്യന്‍ സംസ്ഥനങ്ങളിലെ ജനജീവിതത്തെ ബാധിച്ചു. കാഴ്ചപരിധി താഴ്ന്നത് വ്യോമ റെയില്‍ സംവിധാനങ്ങള്‍ താളം തെറ്റിച്ചു. കാഴ്ച പരിധി 50മീറ്ററില്‍ താഴ്ന്നതോടെ ദില്ലി അന്താരാഷ്ട്ര വിമനത്താവളത്തില്‍ നിന്നുള്ള വിമാനങ്ങള്‍ രണ്ടു മണിക്കൂറോളം വൈകിയാണ് സര്‍വീസ് നടത്തുന്നത്.


നൂറോളം വിമാന സര്‍വീസുകളെ മൂടല്‍ മഞ്ഞ് ബാധിച്ചത്. കഴിഞ്ഞ ദിവസം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഒരു മണിക്കൂര്‍ നിര്‍ത്തിവച്ചിരുന്നു. ലക്നൗ, അമൃതസര്‍ വിമാനത്താവളങ്ങളിലും വിമാനങ്ങള്‍ വൈകിയാണ് സര്‍വീസുകള്‍ നടത്തുന്നത്.




Sharing is Caring