ടൈറ്റാനിയം കേസില്‍ ഇന്റര്‍പോളിന്റെ സഹായം തേടി വിജിലന്‍സ്


ടൈറ്റാനിയം കേസില്‍ ഇന്റര്‍പോളിന്റെ സഹായം തേടി വിജിലന്‍സ്. സി.ബി.ഐ ഡയറക്ടര്‍ മുഖേനയാണ് അന്വേഷണത്തിന് സഹായം തേടിയുള്ള കത്ത് ഇന്റര്‍പോളിന് വിജിലന്‍സ് കൈമാറിയത്.


മലിനീകരണ നിയന്ത്രണ പ്ലാന്റിന്റെ ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്ത വിദേശത്തെ കമ്പനികളെ പറ്റി അന്വേഷിക്കുന്നതിന് സഹായം അഭ്യര്‍ത്ഥിച്ചാണ് കത്ത്.


തിരുവനന്തപുരത്തെ ടൈറ്റാനിയം പ്‌ളാന്റില്‍ മലീനികരണ നിയന്ത്രണ ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിന് ഇടനിലക്കാരായ മെക്കോണ്‍ കമ്പനി വഴി ഫിന്‍ലന്റ് ആസ്ഥാനമായ ഹെമറ്റൂര്‍, എവിഐ യൂറോപ്പ് എന്നീ രണ്ട് വിദേശ കമ്പനികള്‍ക്കാണ് കരാര്‍ നല്‍കിയിരുന്നത്. 256 കോടി രൂപയുടെ ക്രമക്കേട് ഇടപാടില്‍ നടന്നുവെന്നാണ് പരാതി.



Sharing is Caring