ത്തുകളിയാരോപണത്തിൽ കുടുങ്ങിയ ശ്രീശാന്തിന് ബിസിസിഐ ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരേ ബിസിസിഐ സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിച്ചു. ഹൈക്കോടതി വിധി ചട്ടങ്ങൾക്കു വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണു ബിസിസിഐ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
ബിസിസിഐ ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക് അടുത്തിടെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ശ്രീശാന്തിനെതിരായ ആരോപണങ്ങൾ ശരിയല്ലെന്നു വ്യക്തമാക്കിയ കോടതി ബിസിസിഐ സുതാര്യമായി പ്രവർത്തിക്കണമെന്നും ചൂണ്ടിക്കാട്ടി. കേസിലുൾപ്പെട്ട ജിജു ജനാർദ്ദനന്റെ കുറ്റസമ്മതമൊഴി വിശ്വാസ യോഗ്യമല്ലെന്നും കോടതി നിരീക്ഷിച്ചു. ഒത്തുകളി കേസിൽ കോടതി വെറുതെ വിട്ട ശ്രീശാന്തിനെ ക്രിക്കറ്റിൽനിന്നു മാറ്റി നിർത്തിയത് ശരിയായ നടപടിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.














