ടി പി സെന്‍കുമാര്‍ ഇന്ന് സംസ്ഥാന പൊലീസ് മേധാവിയായി ചുമതലയേല്‍ക്കും


തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയായി ടി പി സെന്‍കുമാര്‍ ഇന്ന് ചുമതലയേല്‍ക്കും.സര്‍ക്കാര്‍ ഉത്തരവ് ലഭിച്ച ശേഷമായിരിക്കും ചുമതലയേല്‍ക്കുന്നത്. വിഷയത്തില്‍ ഇനി ആശയക്കുഴപ്പം വേണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കി. വിഷയത്തില്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ മങ്ങലേറ്റെന്നും സെക്രട്ടറിയേറ്റ് വിലയിരുത്തി.ഇന്നലെ രാത്രിയാണ് സെന്‍കുമാറിനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവില്‍ സര്‍ക്കാര്‍ ഒപ്പുവെച്ചത്. പൊതുഭരണവകുപ്പിന്‍റെ സ്പെഷ്യല്‍ സി സെക്ഷനാണ് ഇന്ന് ഉത്തരവ് പുറത്തിറക്കുക. ഇത് കൈപ്പറ്റിയാലുടന്‍ ചുമതലയേല്‍ക്കാനാണ് സെന്‍കുമാറിന്‍റെ തീരുമാനം. 11 മാസക്കാലത്തെ നിയമപോരാട്ടത്തിനൊടുവില്‍ സര്‍ക്കാരിനെ മുട്ടുകുത്തിച്ചാണ് സെന്‍കുമാര്‍ പുനര്‍നിയമനം നേടിയത്. ക്രമസമാധാന ചുമതലയുള്ള ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിയതാണ് സെന്‍കുമാറിനെ നിയമപോരാട്ടത്തിനിറക്കിയത്.




Sharing is Caring