കൊച്ചി: മഹാരാജാസ് കോളേജില്‍ പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ച സംഭവത്തില്‍ ആറ് വിദ്യാര്‍ത്ഥികളെ പുറത്താക്കി. കോളേജ് യൂണിയന് ചെയര്മാന്, എസ് എഫി ഐ യൂണിറ്റ് പ്രസിഡന്റ്, സെക്രട്ടറി എന്നിവരടക്കമുള്ളവരാണ് പുറത്താക്കപ്പെട്ടവര്‍.
മൂന്നംഗ അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കോളേജ് കൌണ്‍സിലാണ് നടപടിയെടുത്തത്. പ്രിന്‍സിപ്പലിനെ കഴിഞ്ഞ ദിവസം ഭീഷണിപ്പെടുത്തിയവരും പുറത്താക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.

കഴിഞ്ഞ ജനുവരിയിലാണ് കസേര കത്തിച്ച സംഭവമുണ്ടായത്. എസ് എഫ് ഐയും ഇടത് അധ്യാപക സംഘടനയും പ്രിന്‍സിപ്പലിനെതിരെ നടത്തിയ പ്രതിഷേധങ്ങളുടെ തുടര്‍ച്ചയായാണ് ഈ സംഭവമുണ്ടായത്.
കസേര കത്തിച്ച സംഭവം വ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു.













