ബാങ്ക് കൊള്ള: ജമ്മുവില്‍ പണമിടപാടുകള്‍ നിര്‍ത്തിവച്ചു


ഭീകരര്‍ ബാങ്ക് കൊള്ളയടിക്കുന്നതിനാല്‍ ജമ്മു-കശ്മീരില്‍ പണമിടപാടുകള്‍ നിര്‍ത്തിവയ്ക്കാന്‍ തീരുമാനം. തെക്കന്‍ കശ്മീരിലെ പുല്‍വാമയിലും ഷോപിയാനിലുമായുള്ള 40 ഓളം ബ്രാഞ്ചുകളിലെ പണമിടപാടുകളാണ് നിര്‍ത്തിവയ്ക്കാന്‍ ബാങ്ക് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.


അതേസമയം പോലീസിന്റെ നിര്‍ദേശപ്രകാരമാണ് ഇടപാടുകള്‍ നിര്‍ത്തിവയ്ക്കുന്നതെന്ന് ബാങ്കിന്റെ കോര്‍പറേറ്റ് കമ്യൂണിക്കേഷന്‍ മേധാവി സജാദ് ബസാര്‍ പറഞ്ഞു. ചൊവ്വാഴ്ച കുല്‍ഗാമില്‍ ബാങ്കിലെ പണവുമായി പോയ വാന്‍ ആക്രമിച്ച് അഞ്ചു പോലീസുകാരെയും രണ്ടു ബാങ്ക് ജീവനക്കാരെയും ഭീകരര്‍ കൊലപ്പെടുത്തിയിരുന്നു. തെക്കന്‍ കശ്മീരില്‍ ഈ ആഴ്ച ഭീകരര്‍ നാലു ബാങ്കുകളാണ് കൊള്ളയടിച്ചത്.




Sharing is Caring