വിമാനയാത്രയില്‍ ഇനി പ്രശ്‌നമുണ്ടാക്കിയാല്‍ യാത്രാവിലക്ക്


വിമാന യാത്രയില്‍ പ്രശ്‌നമുണ്ടാക്കുന്നവര്‍ക്ക് യാത്രാവിലക്കു വരുന്നു. ശിവസേന എംപി രവീന്ദ്രഗെയ്ക്ക്‌വാദ് എയര്‍ ഇന്ത്യ ജീവനക്കാരനെ മര്‍ദ്ദിച്ചതിന്റെ പശ്ചാത്തലത്തിലാണ് വ്യോമയാന മന്ത്രാലയത്തിന്റെ നടപടി.


ജൂണ്‍ മാസം മുതല്‍ പുതിയ നിയമം പരീക്ഷണാടിസ്ഥാനത്തില്‍ നിലവില്‍ വരുമെന്നു കേന്ദ്ര വ്യോമയാനമന്ത്രി അശോക് ഗജപതി രാജു അറിയിച്ചു.


ആഭ്യന്തര സര്‍വിസുകള്‍ക്കാണ് നിയമം ബാധകമാക്കുക. പ്രശ്‌നമുണ്ടാക്കുന്ന യാത്രക്കാരെ മൂന്നായി തിരിച്ച് യാത്രാവിലക്ക് ഏര്‍പ്പെടുത്തും. ചെയ്യുന്ന പ്രവൃത്തിയുടെ കാഠിന്യമനുസരിച്ച് മൂന്നു മാസം മുതല്‍ രണ്ടു വര്‍ഷം വരെ യാത്ര വിലക്കുണ്ടാകും. വിമാനത്താവളത്തില്‍ പ്രശ്‌നമുണ്ടാക്കിയാലും വിലക്കു വരും.



Sharing is Caring