റെയില്‍വേ സ്‌റ്റേഷന്റെ വിശ്രമമുറിയില്‍ വച്ച് ടി.ടി.ഇ യെ ആക്രമിച്ച സംഭവത്തില്‍ ഒരാളെ പോലീസ് അറസ്‌റ്റ് ചെയ്‌തു. വിശ്രമമുറി നടത്തിപ്പിന് കരാര്‍ എടുത്തിരിക്കുന്ന വിനു കോശിയെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. വ്യാഴാഴ്‌ച്ചയാണ് അറസ്‌റ്റിന് കാരണമായ സംഭവം ഉണ്ടായത്. വിശ്രമമുറി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് തിരുവനന്തപുരം ഡിവിഷനിലെ സീനിയര്‍ ടിക്കറ്റ് എക്‌സാമിനര്‍ വി. ജയകുമാറിനെ കോശിയും ചീഫ് വാഗണ്‍ സൂപ്പര്‍വൈസര്‍ പ്രവീണും ചേര്‍ന്ന് മര്‍ദ്ദിച്ചിരുന്നു.
സംഭവത്തില്‍ വിനുവിനും പ്രവീണിനും എതിരെ കേസ് രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുന്നതിന് അസിസ്‌റ്റന്റ് ഡിവിഷണല്‍ മെക്കാനിക്കല്‍ എഞ്ചിനീയരുടെ നേതൃത്വത്തില്‍ പ്രത്യേക സമിതിയെ റെയില്‍വേ നിയമിച്ചിട്ടുണ്ട്.













