തമിഴ്‌നാട്ടില്‍ ജയലളിതയുടെ അമ്മ സൗജന്യ കുടിവെള്ള പദ്ധതി


തമിഴനാട്ടിലെ ജനങ്ങള്‍ക്കായി മുഖ്യമന്ത്രി ജയലളിത സൗജന്യനിരക്കില്‍ കുടിവെള്ള പദ്ധതിയൊരുക്കുന്നു. അമ്മ മിനറല്‍ വാട്ടര്‍ പദ്ധതി മുന്‍പേ തന്നെ നിലവില്‍ ഉണ്ടെങ്കിലും അത് സൗജന്യ നിരക്കില്‍ അല്ല. സൗജന്യ നിരക്കില്‍ കുടിവെള്ള വിതരണം നടത്തുമെന്ന് മുഖ്യമന്ത്രി ജയലളിത പ്രഖ്യപിച്ചു. പണം മുടക്കി കുടിവെള്ളം വാങ്ങാന്‍ സാധിക്കാത്ത പാവപ്പെട്ടവരാകും ഈ പദ്ധതിയുടെ ഗുണഭോക്താക്കള്‍.


കഴിഞ്ഞ 56 മാസം കൊണ്ട് 7 കോടി രൂപ തമിഴ്‌നാട് സര്‍ക്കാര്‍ കുടിവെള്ള പദ്ധതിക്കു വേണ്ടി മാത്രം ചെലവഴിച്ചിട്ടുണ്ട്. 6 കോടി രൂപയുടെ 69 പുതിയ പദ്ധതികള്‍ നടന്നുകൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്.




Sharing is Caring