ഉദയംപേരൂര്‍ ഐ.ഒ.സി. ബോട്ടിലിങ്‌ പ്ലാന്റിലെ ജീവനക്കാര്‍ നാളെ മുതല്‍ അനിശ്‌ചിതകാല സമരത്തിലേക്ക്‌


ഉദയംപേരൂര്‍ ഐ.ഒ.സി. ബോട്ടിലിങ്‌ പ്ലാന്റിലെ ജീവനക്കാര്‍ നാളെ മുതല്‍ അനിശ്‌ചിതകാല സമരത്തിലേക്ക്‌. വേതനവര്‍ദ്ധനവ്‌ ആവശ്യപ്പെട്ട്‌ കഴിഞ്ഞ ഒരാഴ്‌ച്ചയായി തൊഴിലാളികള്‍ മെല്ലെപ്പോക്ക്‌ സമരം നടത്തിയിരുന്നു. ഇവരുമായി അധികൃതര്‍ നടത്തിയ ചര്‍ച്ചകളെല്ലാം പരാജയപ്പെട്ടിരുന്നു. ഇതോടെയാണ്‌ സമരം കൂടുതല്‍ ശക്‌തമാക്കാന്‍ തൊഴിലാളികള്‍ തീരുമാനിച്ചത്‌. ഐ.എന്‍.ടി.യു.സി., സി.ഐ.ടി.യു, ബി.എം.എസ്‌ യൂണിയനുകളാണ്‌ സമരം നടത്തുന്നത്‌.
ഹൗസ്‌ കീപ്പീങ്‌, ലോഡിങ്‌ തൊഴിലാളികളുടെ മിനിമം വേതനത്തില്‍ വര്‍ദ്ധനവ്‌ വേണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ തൊഴിലാളികള്‍ സമരം നടത്തുന്നത്‌.




Sharing is Caring