ജോസഫിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമം


ഇടുക്കി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ട പി ജെ ജോസഫിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമം. ഡിസിസി മുന്‍ അധ്യക്ഷന്‍ റോയ് കെ. പൗലോസ് അടക്കമുള്ളവര്‍ ജോസഫുമായി ചര്‍ച്ച നടത്തുകയാണ്. അതേസമയം ദേശീയ നേതൃത്വവുമായുള്ള ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയിലാണ് കെപിസിസി നേതാക്കള്‍. അതേസമയം ജോസഫുമായി നടത്തിയ ചര്‍ച്ചകളുമായി ബന്ധപ്പെട്ട് നേതാക്കള്‍ പ്രതികരിച്ചിട്ടില്ല. സീറ്റ് നിഷേധവുമായി ബന്ധപ്പെട്ട് കടുത്ത പ്രതിഷേധത്തിലാണ് പിജെ ജോസഫ്. സീറ്റ് നിഷേധിച്ചതുമായി ബന്ധപ്പെട്ട് പ്രതിഷേധം അറിയിച്ച്‌ ജോസഫ് വിഭാഗം നേതാക്കള്‍ രാജിവെച്ചിരുന്നു. റോജസ് സെബാസ്റ്റ്യന്‍, പി.എം. ജോര്‍ജ് എന്നിവരാണ് രാജിവെച്ചത്.




Sharing is Caring