തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറായി സഞ്ജയ് കുമാര്‍ ചുമതലയേറ്റു


തിരുവനന്തപുരം : തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ ആയി സഞ്ജയ് കുമാര്‍ ഗുരുഡിന്‍ ഐപിഎസ് ചാര്‍ജെടുത്തു. 2015 ഏപ്രില്‍ മുതല്‍ 2016 ഫെബ്രുവരി വരെ ഇദ്ദേഹം തിരുവനന്തപുരം സിറ്റിയില്‍ ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ (ക്രമസമാധാനം) ആയിരുന്നു. നഗരത്തില്‍ ഒട്ടേറെ സമരപരമ്ബരകള്‍ അരങ്ങേറിയ കാലഘട്ടത്തിലാണ് ഇദ്ദേഹം ഡി.സി.പി ആയി ജോലി ചെയ്തിരുന്നത്. സെക്രട്ടറിയേറ്റിനും നിയമസഭയ്ക്കും മുന്നിലുള്ള സംഘര്‍ഷ മേഖലകളില്‍ നേരിട്ട് പൊലീസിന് നേതൃത്വം നല്‍കാനും, സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാക്കാനും അദ്ദേഹത്തിന് സാധിച്ചു. നഗരത്തിലെ ഗതാഗതം സംബന്ധിച്ച്‌ പല പരിഷ്‌കാരങ്ങളും ഇദ്ദേഹം നടപ്പിലാക്കിയിരുന്നു. ഫുട്പാത്ത് കയ്യേറ്റം അവസാനിപ്പിച്ചതും, നഗരത്തിലെ പാതകളില്‍ പണം കൊടുത്ത് പാര്‍ക്കിംഗ് ഏര്‍പ്പെടുത്തിയതും ഇദ്ദേഹത്തിന്റെ പരിഷ്‌കാരങ്ങളാണ്.




Sharing is Caring