സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് ആവര്‍ത്തിച്ച്‌ ഉമ്മന്‍ ചാണ്ടി


ന്യൂ ഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് ആവര്‍ത്തിച്ച്‌ എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി. സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് ഹൈക്കമാന്‍ഡ് തീരുമാനമെടുക്കാനിരിക്കെയാണ് ഉമ്മന്‍ ചാണ്ടി വീണ്ടും തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ആവര്‍ത്തിച്ചത്. അതേസമയം സ്ഥാനാര്‍ഥിത്വം സംബന്ധിച്ച്‌ തീരുമാനം ഹൈക്കമാന്‍ഡ് എടുക്കട്ടെയെന്നായിരുന്നു കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്റെ തീരുമാനം. അതേസമയം ഹൈക്കമാന്‍ഡിന്റെ തീരുമാന പ്രകാരമാണ് കെ.സുധാകരന്‍ കണ്ണൂരില്‍ മത്സരിക്കാമെന്ന് തീരുമാനമെടുത്തത്. വി.എം.സുധീരനും, കെ.സി.വേണുഗോപാലും മത്സര രംഗത്തേക്കില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. ഞായറാഴ്ച നടന്ന കോണ്‍ഗ്രസ് സ്ക്രീനിംഗ് കമ്മിറ്റി യോഗത്തിലാണ് ഉമ്മന്‍ ചാണ്ടി വീണ്ടും നിലപാട് വ്യക്തമാക്കിയത്.




Sharing is Caring