ജിഷ്ണുവിന്റെ മരണം: വൈസ് പ്രിൻസിപ്പൽ ശക്തിവേൽ അറസ്റ്റിൽ


പാലക്കാട്: പാമ്പാടി നെഹ്‌റു കോളേജിലെ വിദ്യാർത്ഥി ജിഷ്ണുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ഒളിവിലായിരുന്ന മൂന്നാം പ്രതി കോളേജ് വൈസ് പ്രിൻസിപ്പൽ ശക്തിവേലിനെ പോലീസ് അറസ്റ്റു ചെയ്തു. കോയമ്പത്തൂരിലെ കിനാവൂരിൽ നിന്നാണ് ശക്തിവേലിനെ അറസ്റ്റു ചെയ്തത്.


ജിഷ്ണുവിനെ മർദിച്ചത് ശക്തിവേലും കായികാധ്യാപകൻ പ്രവീണുമായിരുന്നുവെന്ന് പോലീസ് റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. ജിഷ്ണുവിന്റെ കുടുംബാംഗങ്ങളുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു ശക്തിവേലിന്റെ അറസ്റ്റ്.




Sharing is Caring