ആഭ്യന്തര വിമാനയാത്രയ്ക്കും ഇനി ആധാര്‍ നിര്‍ബന്ധം

ആഭ്യന്തര വിമാനയാത്രയ്ക്കും ഇനി ആധാര്‍ നിര്‍ബന്ധം. യാത്രക്കാരുടെ വിലക്കുപട്ടിക തയാറാക്കുന്നതിന്‍റെ ഭാഗമായാണ് ആധാര്‍ അല്ലെങ്കില്‍ പാസ്പോര്‍ട്ട് കേന്ദ്ര വ്യോമയാന മന്ത്രാലയം നിര്‍ബന്ധമാക്കുന്നത്.

ആഭ്യന്തര വിമാനയാത്രയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്പോള്‍ തിരിച്ചറിയല്‍ വിവരങ്ങള്‍ കൂടി ശേഖരിക്കാനുള്ള സംവിധാനം അടുത്ത മൂന്നു മാസത്തിനകം നടപ്പിലാക്കുമെന്നാണ് സൂചനകള്‍. കുറ്റങ്ങളുടെ തീവ്രതയനുസരിച്ച്‌ വിലക്കു പട്ടികയിലുള്ള യാത്രികരെ നാലായി തിരിക്കും.

യാത്രവിലക്കിന്‍റെ കാലാവധി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഈ രേഖകള്‍ പ്രകാരമായിരിക്കും ഇനി തീരുമാനിക്കുക. വിലക്കുപട്ടിക നടപ്പിലാക്കാന്‍ എല്ലാ യാത്രികരുടെ വ്യക്തിവിവരങ്ങളും അറിഞ്ഞിരിക്കേണ്ട ആവശ്യകത ഉണ്ട്.
വിമാനടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയം ആധാറോ പാസ്പോര്‍ട്ടോ നന്പര്‍ കൂടി ചേര്‍ക്കുന്നതിലൂടെ നടപ്പിലാക്കാമെന്നാണ് മന്ത്രാലയത്തിന്‍റെ പ്രതീക്ഷ.

പുതിയ പരിഷ്കാരങ്ങള്‍ സിവില്‍ ഏവിയേഷന്‍ റിക്വയര്‍മെന്‍റ് കരട് രൂപം പൊതുജന അഭിപ്രായരൂപീകരണത്തിനായി അടുത്തയാഴ്ച പുറത്തിറക്കും. പൊതുജനങ്ങള്‍ക്ക് 30 ദിവസം വരെ അഭിപ്രായങ്ങള്‍ സമര്‍പ്പിക്കാം.

എയര്‍ ഇന്ത്യ ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ ശിവസേന എംപിയെ വിമാനക്കന്പനികള്‍ വിലക്കിയതിനു പിന്നാലെയാണ് വിലക്കു പട്ടിക എന്ന ആശയവുമായി വ്യേമായാന മന്ത്രാലയം രംഗത്തുവന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *