ജിഷ വധം: രണ്ട് നിര്‍മാണ തൊഴിലാളികള്‍ കസ്റ്റഡിയില്‍


പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ഥിനിയെ ക്രൂരമായി കൊലചെയ്ത കേസില്‍ രണ്ട് നിര്‍മാണ തൊഴിലാളികള്‍ പോലീസ് കസ്റ്റഡിയില്‍.ഇവരിലൊരാള്‍ കൊല്ലപ്പെട്ട ജിഷയുടെ വീടുപണിക്കായി എത്തിയയാളാണ്.വീടുപണിക്കായി വന്നയാള്‍ ഫിബ്രവരി മാസം ജിഷയുടെ ഫോണിലേക്ക് നിരവധി തവണ വിളിച്ചിരുന്നു. ഈയൊരു വിവരത്തെ തുടര്‍ന്നാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്.സംഭവത്തില്‍ ആഭ്യന്തര സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയതായി എറണാകുളം കളക്ടര്‍ എം.ജി. രാജമാണിക്യം അറിയിച്ചു.കേന്ദ്ര പട്ടികജാതി കമ്മീഷന്‍ ചെയര്‍മാന്‍ പി.എല്‍ പൂനിയ ഇന്ന് രാവിലെ ജിഷയുടെ അമ്മയെ സന്ദര്‍ശിച്ചു.




Sharing is Caring