ഗോവ എം.എല്‍.എയ്‌ക്കെതിരെ പീഡനക്കേസ്


ഗോവ മുന്‍ വിദ്യാഭ്യാസ മന്ത്രിയും കൂറുമാറ്റ നിരോധന നിയമപ്രകാരം നടപടി എടുക്കപ്പെട്ട എം.എല്‍.എയുമായ അറ്റനാസിയോ എന്ന ബാബുഷ് മോണ്‍സെറേറ്റ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി.ഇന്ത്യന്‍ ശിക്ഷാ നിയമം 376 പ്രകാരവും ഗോവ ശിശു നിയമ പ്രകാരവുമാണ് മോണ്‍സെറേറ്റിനെതിരെ കേസെടുത്തിരിക്കുന്നത്.എന്നാല്‍ തനിക്കെതിരെയുള്ള ആരോപണം ഗൂഢലോചനയാണെന്നാണ് മോണ്‍സെറേറ്റ് പറഞ്ഞു.തന്റെ ഹോള്‍മാര്‍ക്ക് സ്ഥാപനത്തില്‍ ജോലിക്കായി വന്നതാണ് പെണ്‍കുട്ടിയെന്നും മാതാപിതാക്കളാണ് കുട്ടിയെ ഇവിടെ കൊണ്ടുവന്നാക്കിയതെന്നും മോണ്‍സെറേറ്റ് പറഞ്ഞു.സ്ഥാപനത്തില്‍ നിന്ന് പണം മോഷ്ടിച്ചതിന് പെണ്‍കുട്ടിയെ താന്‍ പുറത്താക്കിയതാണെന്നും മോണ്‍സെറേറ്റ് വിശദീകരിച്ചു.




Sharing is Caring