പീഡനക്കാര്‍ക്ക് സൗദി മോഡല്‍ ശിക്ഷ നടപ്പാക്കണമെന്ന് സുരേഷ്‌ഗോപി എംപി

സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് സൗദി മോഡല്‍ ശിക്ഷ നടപ്പാക്കണമെന്ന് സുരേഷ് ഗോപി എംപി ആവശ്യപ്പെട്ടു. ഇത്തരം അധമമായ കുറ്റങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ കാടത്തം കാണുമ്പോള്‍ സൗദി മോഡല്‍ നടപ്പിലാക്കുന്നതില്‍ തെറ്റില്ലെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു. കുറ്റക്കാര്‍ 30 ദിവസത്തിനുള്ളില്‍ ശിക്ഷിക്കപ്പെടുന്ന സംവിധാനം കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പീഡനക്കുറ്റത്തില്‍ പിടിക്കപ്പെടുന്ന പ്രതികളുടെ ശിക്ഷ വൈകുന്നതും പീഡനങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമാകുന്നു. പീഡനക്കേസുകള്‍ എത്രയും പെട്ടെന്ന് തീര്‍പ്പ് കല്‍പ്പിക്കാന്‍ പ്രത്യേക കോടതി വേണമെന്നും അദ്ദേഹം പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *