ജിയോ അതിവേഗ ബ്രോഡ്ബാന്‍ഡ് വരുന്നു; സമ്മാനമായി വെല്‍ക്കം ഓഫറും


ഓഫറുകളുടെ പെരുമഴ തീര്‍ത്ത് ഇന്ത്യയിലെ ടെലികോം ഉപയോക്താക്കളെ കൈവശപ്പെടുത്തിയ റിലയന്‍സ് ജിയോ ബ്രോഡ് ബാന്‍ഡ് ഓഫറുമായി രംഗത്ത്. അതിവേഗ ഫൈബര്‍ ബ്രോഡ്ബാന്‍ഡ് സേവനമാണ് ഇത്തവണ ജിയോ നല്‍കുന്നത്. നിലവില്‍ മുംബൈയിലും പൂനെയിലുമുള്ള ഫൈബര്‍ ബ്രോഡ്ബാന്‍ഡ് മറ്റ് നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുകയാണ്. 500 രൂപ മുതല്‍ 5500 രൂപ വരെയുള്ള പ്രതിമാസ പദ്ധതികളാണ് ജിയോ പ്രഖ്യാപിച്ചിരിക്കുന്നത്.


ജിയോ ഫൈബര്‍ ബ്രോഡ്ബാന്‍ഡില്‍ ആദ്യത്തെ 90 ദിവസം വെല്‍ക്കം ഓഫറായിരിക്കും. ഈ സമയത്ത് സൗജന്യമായി ഫൈബര്‍ ബ്രോഡ്ബാന്‍ഡ് സേവനം ഉപഭോക്താക്കള്‍ക്ക് ആസ്വദിക്കാനാകും. ജിയോ 4ജിയുടെ കൊമേഴ്‌സ്യല്‍ ലോഞ്ച് മാര്‍ച്ച് 31ലേക്ക് നീട്ടിയതിനാലാണ് ഫൈബര്‍ ബ്രോഡ്ബാന്‍ഡ് വരാന്‍ അല്‍പം വൈകിയത്.


അടുത്ത മാസം ആദ്യത്തില്‍ തന്നെ ജിയോ ബ്രോഡ് ബാന്‍ഡും ഉപഭോക്താക്കളിലേക്കെത്തുമെന്നാണ് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ നല്‍കുന്ന ഉറപ്പ്. മൂന്ന് വിഭാഗത്തിലുള്ള പദ്ധതികളാണ് ജിയോ ബ്രോഡ്ബാന്‍ഡ് അവതരിപ്പിച്ചിരിക്കുന്നത്. ആദ്യ വിഭാഗത്തില്‍ വേഗതയെ അടിസ്ഥാനമാക്കിയുള്ള പ്ലാനുകളാണുള്ളത്. 50 എംബിബിഎസ് മുതല്‍ 600 എംബിബിഎസ് വരെയായിരിക്കും വ്യത്യസ്ഥ പ്ലാനുകളിലെ വേഗത. ഡേറ്റ ഉപയോഗം അടിസ്ഥാനപ്പെടുത്തിയ പ്ലാനുകള്‍ പ്രതിദിനം അഞ്ച് ജിബി മുതല്‍ 60 ജിബി വരെയുണ്ട്. ഇതിന് പുറമേയാണ് ജിയോ ബ്രോഡ്ബാന്‍ഡിന്റെ സ്‌പെഷ്യല്‍ ഓഫറുകള്‍. എന്നാല്‍ ബ്രോഡ്ബാന്‍ഡ് നിരക്കുകളെ കുറിച്ച് റിലയന്‍സ് ജിയോ ഔദ്യോഗിക കുറിപ്പ് പുറത്തുവിട്ടിട്ടില്ല.



Sharing is Caring