ജാര്‍ഖണ്ഡ് ഖനി അപകടം: മരണസംഖ്യ 12 ആയി


ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ കല്‍ക്കരി ഖനി ഇടിഞ്ഞ് വീണുണ്ടായ അപകട സ്ഥലത്തു നിന്ന് ഇന്ന ഒരു മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ മരണസംഖ്യ 12 ആയി ഉയര്‍ന്നു. ഇനിയും നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന.


ഖനിയിലുപയോഗിക്കുന്ന ട്രക്കുകള്‍ അടക്കം നാല്‍പ്പതോളം വാഹനങ്ങളും ഇതിനുള്ളില്‍ കുടുങ്ങിയിട്ടുണ്ട്. ജോലി നടക്കുന്നതിനിടെ ഖനിയുടെ ഒരു ഭാഗം ഇടിഞ്ഞ് വിണാണ് അപകടമുണ്ടായത്.


പുട്കി ബിഹാരിയിലെ ബിസിസിഎല്ലിന്റെ ഉടമസ്ഥതയിലുള്ള ഖനിയിലാണ് വ്യാഴാഴ്ച്ച രാത്രി 8 മണിയോടെ അപകടമുണ്ടായത്. പട്‌നയില്‍ നിന്നും ദേശീയ ദുരന്ത നിവരാണസേനയുടെ ഒരു സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. ഇവരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.



Sharing is Caring