കോഴിക്കോട്: അര്‍ഹരായ എല്ലാര്‍ക്കും ക്ഷേമ പെന്‍ഷന്‍ ലഭ്യമാക്കുമെന്ന് ധനമന്ത്രി. അര്‍ഹരായവര്‍ ആരെങ്കിയും വിട്ടു പോയെങ്കില്‍ തെറ്റ് തിരുത്താന്‍ സമയം അനുവദിക്കും. അതേസമയം രണ്ട് പെന്‍ഷന് ആര്‍ക്കും അര്‍ഹതയുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
പെന്‍ഷനായി ന്യായമായ തുക നല്‍കുമ്പോള്‍ പരിശോധന നടപടിയും കര്‍ശനമാക്കും. ഒരോ വര്‍ഷവും പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നും ധനമന്ത്രി പറഞ്ഞു.














