എം.എല്‍.എമാരുടെ യോഗം വിളിച്ച് അഖിലേഷും മുലായവും


യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവിനെ സമാജ്‌വാദി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതോടെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ ഉത്തര്‍പ്രദേശില്‍ നാളെ നിര്‍ണായക യോഗങ്ങള്‍. മുഖ്യമന്ത്രി അഖിലേഷ് യാദവും അദ്ദേഹത്തിന്റെ പിതാവും പാര്‍ട്ടി അധ്യക്ഷനുമായ മുലായംസിങ് യാദവും ശനിയാഴ്ച എംഎല്‍എമാരുടെ യോഗം വിളിച്ചു.രാവിലെ 9.30 നാണ് അഖിലേഷ് വിളിച്ചുചേര്‍ത്ത യോഗം. മുലായത്തിന്റെ യോഗം 11 നും. അഖിലേഷിന് പകരം പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനാണ് മുലായത്തിന്റെ യോഗം. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ സാഹചര്യത്തില്‍ അഖിലേഷ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് എംഎല്‍എമാരുടെ പിന്തുണ ഉറപ്പിക്കുന്നതിനുള്ള കരുനീക്കമാണ് നടത്തുന്നത്. പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതിനുള്ള തീരുമാനവും അഖിലേഷിന്റെ യോഗത്തില്‍ ഉണ്ടായേക്കുമെന്നാണ് സൂചന.




Sharing is Caring