ജാട്ടുകളുടെ സംവരണ പ്രക്ഷോഭത്തിനിടെ ഹരിയാനയില്‍ ബുദ്ധഖേദ റെയില്‍വേസ്‌റ്റേഷന് സമരക്കാര്‍ തീയിട്ടു. ഹരിയാന റോഡ് വെയ്‌സിന്റെ ബസ്സിനും തീയിട്ടിട്ടുണ്ട്. ഒബിസി പട്ടികയില്‍ പെടുത്തണമെന്നാവശ്യപ്പെട്ടുള്ള ജാട്ടുകളുടെ സമരം ഏഴാം ദിവസവും തുടരുകയാണ്. ഹരിയാനയില്‍ അക്രമികളെ കണ്ടാലുടന്‍ വെടിവയ്ക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. ഇതിനോടകം നിരവധി ട്രെയിന്‍ സര്‍വ്വീസുകള്‍ റദ്ദാക്കി. നിരവധി ബസ് സര്‍വ്വീസുകളും റദ്ദാക്കിയിട്ടുണ്ട്. സംഘര്‍ഷ മേഖലകളില്‍ ഹെലികോപ്റ്റര്‍ വഴി സൈന്യത്തെ ഇറക്കി.
കഴിഞ്ഞ ദിവസം സമരത്തിനിടെ ഉണ്ടായ വെടിവയ്പ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.












