ജെഎന്‍യുവിലെ മൂന്നു വിദ്യാര്‍ത്ഥികള്‍ക്ക് ഡല്‍ഹി പോലിസ് ലൂക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചു. ഫെബ്രുവരി 9 ന് നടന്ന പരിപാടിയില്‍ രാജ്യത്തിനെതിരായി മുദ്രാവാക്യം വിളിച്ചെന്ന് ചൂണ്ടികാട്ടിയാണ് ഇവര്‍ക്കെതിരേ ലൂക്ക് ഔട്ട് നോട്ടിസ്. ഇവര്‍ രാജ്യം വിട്ടു പോവാതിരിക്കാന്‍ എയര്‍പോര്‍ട്ട് അതോറിറ്റിക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും ഇവര്‍ക്ക് വേണ്ടി വ്യാപക തിരിച്ചില്‍ നടത്തിയിരുന്നു. മൂന്നു വിദ്യാര്ത്ഥികളെപറ്റി വിവരം നല്‍കുന്നവര്‍ക്ക് ഡല്‍ഹി പോലിസ് പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്നുപേരില്‍ ഒരാളുടെ സുഹൃത്താണെന്നാരോപിച്ച് കഴിഞ്ഞ ദിവസം ബീഹാറിലെ ഒരു മാധ്യമപ്രവര്‍ത്തകനെ പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.













