അധോലോകനേതാവ് ദാവൂദ് ഇബ്രാഹിമിന്റെ സഹോദരപുത്രന്‍ അമേരിക്കന്‍ തടവറയിലെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. മയക്കുമരുന്ന്-ആയുധ കൈമാറ്റക്കേസില്‍015 ഡിസംബറിലാണ് സൊഹൈല്‍ കക്കാര്‍ (36) യു.എസ് പോലീസിന്റെ പിടിയിലാകുന്നത്.വാര്‍ത്ത പുറത്തുവരാതിരിക്കാന്‍ ദാവൂദ് തന്റെ ഉന്നതബന്ധങ്ങള്‍ ഉപയോഗിച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. റെവലൂഷണറി ആംഡ് ഫോഴ്‌സസ് ഓഫ് കൊളംബിയ എന്ന ഭീകരസംഘടനയ്ക്ക് സൊഹൈലും രണ്ട് പാകിസ്താന്‍ സ്വദേശികളും ചേര്‍ന്ന് മിസൈല്‍ സംവിധാനങ്ങള്‍ കൈമാറിയതും പാകിസ്താനില്‍ നിന്ന് അമേരിക്കയിലേക്ക് മയക്കുമരുന്ന് കടത്തിയതുമാണ് കേസ്. 2014ല്‍ സ്‌പെയിനില്‍ പിടിയിലായ ഇയാളെ, പിന്നീട് യു.എസ് ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് അഡ്മിനിസ്‌ട്രേഷന് കൈമാറുകയായിരുന്നു.












