രോഹിത് വെമുലയുടെ ആത്മഹത്യ: സ്മൃതി ഇറാനിക്കും ബന്ദാരു ദത്തത്രേയക്കും ക്ലീന്‍ ചിറ്റ്


ഹൈദരബാദ് യൂനിവേഴ്‌സിറ്റിയില്‍ ദലിത് വിദ്യാര്‍ഥിയായി രോഹിത് വെമുല ആത്മഹത്യ ചെയ്ത കേസില്‍ കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനിക്കും ബന്ദാരു ദത്തത്രേയക്കും അന്വേഷണ കമ്മീഷന്റെ ക്ലീന്‍ ചിറ്റ്. ജനുവരി 17ന് ദലിത് വിദ്യാര്‍ഥിയായ രോഹിത് വെമുല യൂനിവേഴ്‌സിറ്റി ഹോസ്റ്റലില്‍ തൂങ്ങിമരിച്ചതില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. വിദ്യാര്‍ഥിയുടെ ആത്മഹത്യയില്‍ കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനിക്കും ബന്ദാരു ദത്തത്രേയക്കും പങ്കുണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ആത്മഹത്യ അന്വേഷിക്കാന്‍ കേന്ദ്രം കമ്മിറ്റിയെ നിയോഗിച്ചത്.




Sharing is Caring