തിങ്കളാഴ്ച രാത്രി അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ അനുശോച പ്രവാഹം.ജയലളിതയുടെ മരണം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വലിയ വിടവുണ്ടാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ജയലളിതയുടെ ജനങ്ങളുമായുള്ള ബന്ധം ഏറെ വലുതായിരുന്നു. പാവപ്പെട്ടവര്‍ക്കും, സ്ത്രീകള്‍ക്കും താഴെ തട്ടിലുള്ളവര്‍ക്കും ജയലളിത പ്രചോദനമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ കണ്ട അസാധാരണത്വമായ രാഷ്ട്രീയ പ്രതിഭയായിരുന്നു തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. സവിശേഷമായ നേതൃത്വ പാടവം അത്യപൂര്‍വമായ ഭരണ നൈപുണ്യം എന്നിവ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ജയലളിതയെ വേറിട്ട വ്യക്തിത്വത്തിന്റെ ഉടമയാക്കി. കേരളത്തോട് സവിശേഷ മമതാബന്ധം പുലര്‍ത്തിയിരുന്ന അവര്‍ എന്നും തമിഴര്‍ക്കും മലയാളികള്ക്കുമിടയില് സാഹോദര്യം നില നില്‍ക്കുന്നതിന് വേണ്ടി പരിശ്രമിച്ചുവെന്നും മുഖ്യമന്ത്രി പിണറായി വിജയന് തന്റെ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.














