ജയരാജന്റെ രാജി ഗത്യന്തരമില്ലാതെ; മുഖ്യമന്ത്രിയുടെ പങ്കും അന്വേഷിക്കണമെന്ന് സുധീരന്‍


ബന്ധു നിയമന വിവാദത്തില്‍ പെട്ട ഇ.പി ജയരാജന്റെ രാജി ഗത്യന്തരമില്ലാതെയെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. ജയരാജന്റെ നടപടി സ്വാഭാവികമാണ്. ജയരാജനു മുന്നില്‍ മറ്റു വഴികളില്ലായിരുന്നുവെന്നും സുധീരന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.


നിയമനങ്ങള്‍ മുഖ്യമന്ത്രി അറിഞ്ഞില്ല എന്നത് വിശ്വസനീയമല്ല. മുഖ്യമന്ത്രിയുടെ പങ്കും അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. രാജി വെച്ചെങ്കിലും യു.ഡി.എഫ് പ്രക്ഷോഭത്തില്‍ നിന്നും പിന്നോട്ടില്ല. തിങ്കളാഴ്ച്ചത്തെ മാര്‍ച്ചില്‍ മാറ്റമില്ലെന്നും സുധീരന്‍ വ്യക്തമാക്കി.




Sharing is Caring