തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കൊയിലാണ്ടി ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ വിവിധ വാർഡുകളിൽ മത്സരിക്കുന്ന സി പി ഐ എം സ്ഥാനാർത്ഥികളുടെ പേരുകൾ പ്രഖ്യാപിച്ചു.സി പി ഐ എം കൊയിലാണ്ടി പാർട്ടി ഏരിയ സെക്രട്ടറി കെകെ മുഹമ്മദാണ് പ്രഖ്യാപനം നടത്തിയത്. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് രണ്ട് പതിറ്റാണ്ടായി ഇടതുപക്ഷ ജനാധിപത്യ മുന്നണിയാണ് ഭരിച്ചു കൊണ്ടിരിക്കുന്നത്.പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ വികസനം എത്തിക്കാൻ കഴിഞ്ഞെന്നും ജില്ലയിലെ ഏറ്റവും മികച്ച പഞ്ചായത്തിനുള്ള അവാർഡ് കരസ്ഥമാക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും പാർട്ടി ഏരിയ സെക്രട്ടറി പറഞ്ഞു.ഒന്നാം വാർഡിൽ സതി കിഴക്കയിൽ,മൂന്നാം വാർഡിൽ സജിത,അഞ്ചാം വാർഡിൽ ലതിക ടീച്ചർ,ആറാം വാർഡിൽ ഗീത മുല്ലോളി,ഏഴാം വാർഡിൽ കെ സുധ തടവൻകയ്യിൽ,എട്ടാം വാർഡിൽ ഉണ്ണി കുന്നോൽ,പത്താം വാർഡിൽ കാച്ചിയിൽ അജ്നഫ്,പതിനാലാം വാർഡ് പി ശിവദാസ്,പതിനൊന്നാം വാർഡ് സന്ധ്യ ഷിബു,പന്ത്രണ്ടാം വാർഡിൽ കെ ടി വേലായുധൻ,പതിനേഴാം വാർഡിൽ കെ കെ ഫാറൂഖ്,പതിമൂന്നാം വാർഡ് ടി വി ചന്ദ്രഹാസൻ,പതിനഞ്ചാം വാർഡ് കെ കെ കേശവൻ,പതിനാറാം വാർഡിൽ അതുല്യ ബൈജു എന്നിവർ മത്സരിക്കും
FLASHNEWS