ചെന്നൈയില്‍ ജലക്ഷാമം രൂക്ഷം; വെള്ളത്തിനായി അലയുന്നു ജനങ്ങള്‍


ചെന്നൈ : ജലക്ഷാമം രൂക്ഷമായ ചെന്നൈയില്‍ ജനങ്ങള്‍ ഒരു തുള്ളി വെള്ളത്തിനായി അലയുകയാണ്. വെള്ളത്തിന്റെ കുറവുമൂലം ഹോട്ടലുകള്‍ പൂട്ടുകയും ജനങ്ങള്‍ താമസം മാറുകയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കുകയും സ്‌കൂളുകള്‍ പ്രവൃത്തി സമയം കുറയ്ക്കുകയും ചെയ്തു. 196 ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്നലെ ചെന്നൈ നഗരത്തില്‍ മഴ പെയ്‌തെങ്കിലും അത് ഒന്നിനും ഒരു പരിഹാരമല്ല. കഴിഞ്ഞ രണ്ട് വര്‍ഷവും മഴയിലുണ്ടായ ലഭ്യത കുറവാണ് ഈ വരള്‍ച്ചയ്ക്ക് കാരണം. ചെന്നൈ ഉള്‍പ്പടെയുള്ള 24 ജില്ലകളിലാണ് വരള്‍ച്ച രൂക്ഷമായിരിക്കുന്നത്. ഭൂഗര്‍ഭ ജലനിരപ്പ് ആശങ്കാജനകമാംവിധം താഴ്ന്നതിനാല്‍ കുഴല്‍ക്കിണറുകള്‍ വറ്റി. ഭൂഗര്‍ഭ ജലനിരപ്പ് നഗരമേഖലയില്‍ 15 അടി വരെയാണ് താഴ്ന്നത്.




Sharing is Caring