ഫോര്‍ട്ട് കൊച്ചി: ഫോര്‍ട്ട്കൊച്ചി ബീച്ചിലും പരിസരത്തും കുമിഞ്ഞുകൂടിയ പുനരുപയോഗ്യമല്ലാത്ത പ്ലാസ്റ്റിക്ക് ഉപയോഗിക്കുന്നതിന് കളക്ടര്‍ നിരോധനം ഏര്‍പ്പെടുത്തി . പ്ളാസ്റ്റിക് മാലിന്യം വ്യാപകമായി തള്ളുന്നതിനെ തുടര്‍ന്ന് പരിസരമലിനീകരണവും ജലമലിനീകരണവും വര്‍ധിച്ചസാഹചര്യത്തിലാണ് തീരുമാനം . പ്ലാസ്റ്റിക് ക്യാരിബാഗ്, നോണ്വുമണ് ക്യാരിബാഗ്, പ്ലാസ്റ്റിക് നിര്‍മിതമായ ഫ്ലക്സ്, ബാനര്‍, കപ്പ്, സ്ട്രോ, കുപ്പികള്‍, സ്പൂണ്‍, പൗച്ച്, കൊടികള്‍, ഷീറ്റുകള്‍, കൂളിങ്ഫിലിം, അലങ്കാരവസ്തുക്കള്‍, തെര്‍മോകോള്‍ കൊണ്ടുണ്ടാക്കിയ വസ്തുക്കള്‍ എന്നിവയ്ക്കാണു നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത് .കടകളുടെ പരിസരം പ്ലാസ്റ്റിക് വിമുക്തമാണ് എന്ന് ഉറപ്പുവരുത്തേണ്ടതും വ്യാപാരിയുടെ ഉത്തരവാദിത്തമാണെന്ന് ജില്ലാകളക്ടര്‍ അറിയിച്ചു . വീഴ്ചവരുത്തിയാല്‍ 2000 രൂപ പിഴ ഈടാക്കും . പ്ലാസ്റ്റിക്വ വസ്തുക്കള്‍ വലിച്ചെറിഞ്ഞാല്‍ 1000 രൂപയും വ്യാപാരം നടത്തിയാല്‍ 2000 രൂപയും പിഴ അടയ്ക്കണം. കുറ്റം ആവര്‍ത്തിച്ചാല്‍ 10,000 രൂപയാണു പിഴ.













