ചിലയില്‍ വന്‍ ഭൂകമ്പം; സുനാമി മുന്നറിയിപ്പ്


ചിലിയില്‍ റിക്ടര്‍ സ്കെയില്‍ 8.3 തീവ്രത രേഖപ്പെടുത്തിയ വന്‍ഭഭൂകമ്പം അഞ്ച്് പേര്‍ മരിച്ചതായും 20 ഓളം പേര്‍ക്ക് പരിക്കേറ്റതായും അധികൃതര്‍ അറിയിച്ചു.ശക്തിയേറിയ ആദ്യ ഭൂചലനത്തിന് ശേഷം എട്ടോളം ചെറു ചലനങ്ങളും ഉണ്ടായി. പ്രദേശത്ത്നിന്ന് ലക്ഷത്തിലേറെ പേരെ ഒഴിപ്പിച്ചു. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്. ഭൂകമ്പത്തെ തുടര്‍ന്ന് തീരദേശങ്ങളില്‍ തിരമാലകള്‍ ഉയര്‍ന്നതോടെ ചെറുപട്ടണങ്ങളില്‍ വെളളം പൊങ്ങി.


കാലിഫോര്‍ണിയന്‍ തീരങ്ങളിലും ചിലി, ന്യൂസിലന്‍ഡ്, ഹവായ്, പെറുവിലെ പസഫിക് തീരദേശങ്ങളിലും സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. പത്തടിയോളം ഉയരത്തില്‍ തിരമാലകള്‍ ഉയരാനിടയുണ്ട്. തീരപ്രദേശത്ത്നിന്നും ബീച്ചുകളില്‍നിന്നും ആളുകളെ ഒഴിപ്പിച്ചു. പലയിടത്തും ബീച്ചുകളിലേക്കുള്ള പ്രവേശനം തടഞ്ഞു.


.



Sharing is Caring